Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mumbai Win

റി​ക്കി​ള്‍​ട്ട​നും രോ​ഹി​ത്തി​നും അ​ർ​ധ​സെ​ഞ്ചു​റി; ജ​യ​ത്തോ​ടെ തു​ട​ങ്ങി മും​ബൈ

മു​ബൈ: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍​സി​ന് വി​ജ​യ​ത്തു​ട​ക്കം. ഐ​പി​എ​ല്ലി​ലെ ആ​ദ്യ മ​ത്സ​രം തോ​റ്റു തു​ട​ങ്ങു​ന്ന ശീ​ലം ഹാ​ർ​ദി​ക്കും കൂ​ട്ട​രും മാ​റ്റി​യെ​ഴു​തി​യ​പ്പോ​ൾ കോ​ൽ​ക്ക​ത്ത​യ്‌​ക്കെ​തി​രെ ആ​റു വി​ക്ക​റ്റി​ന്‍റെ മി​ന്നും ജ​യ​മാ​ണ് മും​ബൈ സ്വ​ന്ത​മാ​ക്കി​യ​ത്.

സ്കോ​ർ: കോ​ല്‍​ക്ക​ത്ത 220/4 മും​ബൈ 224/4 (19.1). കോ​ൽ​ക്ക​ത്ത ഉ​യ​ർ​ത്തി​യ 221 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 19.1 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് മും​ബൈ മ​റി​ക​ട​ന്ന​ത്. റി​യാ​ന്‍ റി​ക്കി​ള്‍​ട്ട​ണ്‍ (43 പ​ന്തി​ല്‍ 81), രോ​ഹി​ത് ശ​ര്‍​മ (38 പ​ന്തി​ല്‍ 78) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്‌​സു​ക​ളാ​ണ് മും​ബൈ​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

ഓ​പ്പ​ണിം​ഗ് കൂ​ട്ടി​കെ​ട്ടി​ൽ രോ​ഹി​ത് ശ​ർ​മ​യും റ​യാ​ൻ റി​ക്കി​ൾ​ട്ട​ണും 148 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. 12-ാം ഓ​വ​റി​ല്‍ മാ​ത്ര​മാ​ണ് കോ​ല്‍​ക്ക​ത്ത​യ്ക്ക് ഈ ​കൂ​ട്ടു​കെ​ട്ട് ത​ക​ർ​ക്കാ​ന്‍ സാ​ധി​ച്ച​ത്. 38 പ​ന്തി​ല്‍ 78 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്ത രോ​ഹി​ത്തി​നെ വൈ​ഭ​വ് അ​റോ​റ മ​ട​ക്കി. ആ​റ് വീ​തം സി​ക്‌​സും ഫോ​റും ഉ​ള്‍​പ്പെ​ടു​ന്ന​താ​യി​രു​ന്നു രോ​ഹി​ത്തി​ന്‍റെ ഇ​ന്നിം​ഗ്‌​സ്.

ആ​ദ്യം ബാ​റ്റു ചെ​യ്ത കോ​ൽ​ക്ക​ത്തെ നി​ശ്ചി​ത 20 ഓ​വ​റി​ൽ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 220 റ​ൺ​സെ​ടു​ത്തു. ക്യാ​പ്റ്റ​ൻ അ​ജി​ൻ​ക്യ ര​ഹാ​നെ (40 പ​ന്തി​ൽ 67), അം​ഗ്ക്രി​ഷ് ര​ഘു​വം​ശി (29 പ​ന്തി​ർ 51) എ​ന്നി​വ​രു​ടെ അ​ർ​ധ​സെ​ഞ്ച​റി​യും ഫി​ൻ അ​ല​ൻ (17 പ​ന്തി​ൽ 37), റി​ങ്കു സിം​ഗ് (21 പ​ന്തി​ൽ 33*) എ​ന്നി​വ​രു​ടെ ബാ​റ്റിം​ഗു​മാ​ണ് കോ​ൽ​ക്ക​ത്ത​യെ മി​ക​ച്ച ​സ്കോ​റി​ലെ​ത്തി​ച്ച​ത്.

Latest News

Corehub Up